കേന്ദ്ര ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് എഫ് എസ് ഇ ടി ഒ ആഭിമുഖ്യത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം നടത്തി.
വിവിധ കേന്ദ്രങ്ങളിൽ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ സുനിൽ കുമാർ, ജില്ലാ സെക്രട്ടറി കെ എ അൻവർ, സംസ്ഥാന കമ്മിറ്റിയംഗം പി ഡി സാജൻ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, ട്രഷറർ സി ആർ സോമൻ, എ കെ ജി സി ടി സംസ്ഥാന വൈ പ്രസിഡൻ്റ് സന്തോഷ് ടി വർഗീസ്, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, ജില്ലാ പ്രസിഡൻ്റ് ആനന്ദകുമാർ ജി, ട്രഷറർ ഷൈനി പി എം, കെ ജി ഒ എ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ രാജേഷ്, കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി വി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.