സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കമ്പംമെട്ട് സിഐക്കെതിരെ വീണ്ടും പരാതി

ഇടുക്കി: ഇടുക്കി കമ്പംമെട്ട് സി ഐ ഷമീർ ഖാനെതിരെ വീണ്ടും പരാതി. സിഎസ്‌ആർ ഫണ്ട് തട്ടിപ്പില്‍ പരാതി നല്‍കാനെത്തിയ പഞ്ചായത്തംഗം അടക്കമുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതേത്തുടർന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ കമ്പംമെട്ട് പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Advertisements

സീഡ് സൊസൈറ്റി കോർഡിനേറ്റർ ആയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. മുൻ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഇപ്പോള്‍ മെമ്പറുമായ മിനി പ്രിൻസിനോട് അപമര്യാദയായായി സംസാരിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ജില്ലാ ഡിജിപിക്കും സ്ത്രീത്വത്തെ അപമാനിച്ചതില്‍ പരാതി നല്‍കുമെന്ന് മിനി പ്രിൻസ് പറഞ്ഞു.

Hot Topics

Related Articles