പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം; അടിസ്ഥാന പ്രശ്നങ്ങള്‍ക്കുള്ള ഒരു നടപടിയും കേരള ബജറ്റില്‍ ഇല്ല:കെ സുരേന്ദ്രന്‍

കോഴിക്കോട്: പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശനങ്ങള്‍ക്കുള്ള ഒരു നടപടിയും ബജറ്റില്‍ ഇല്ല. കേന്ദ്ര അവഗണന എന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം മാത്രമാണ് ബജറ്റില്‍ ഉടനീളം ധനമന്ത്രി പറഞ്ഞത്.

Advertisements

ബജറ്റില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ എല്ലാം കേന്ദ്രാവിഷകൃത പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ സാമ്പത്തിക മിസ് മാനേജ്മെന്‍രിന്‍റെ ഫലം ആണ് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അത് കേന്ദ്രത്തിന്റെ തലയില്‍ ചാരേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Hot Topics

Related Articles