നെയ്യാറ്റിൻകരയില്‍ 28 കാരിക്ക് വെട്ടേറ്റു; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ 28 കാരിക്ക് വെട്ടേറ്റു. വെണ്‍പകല്‍ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. യുവതിയുടെ
ആണ്‍ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം.

Advertisements

നെയ്യാറ്റിൻകരയില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂര്യയുടെ വീട്ടില്‍ കയറി ആണ്‍സുഹൃത്ത് ആക്രമിക്കുകയായിരുന്നു. വെട്ടിയതിനു ശേഷം ആണ്‍ സുഹൃത്തും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം കടന്നു കളയുകയും ചെയ്തു. അതേസമയം, ഇവർക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സൂര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Hot Topics

Related Articles