ഏറ്റുമാനൂർ : കാരിത്താസ് റയിൽവേ മേൽപ്പാലവും അപ്രോച് റോഡും ഉടൻ പൂർത്തിയാക്കി പൊതു ജനങ്ങൾക്കു തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജെ) അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാര സമതി അംഗം അഡ്വ. പ്രിൻസ് ലുക്കോസ് ധർണ ഉൽഘാടനം ചെയ്തു.
കാരിത്താസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഈ റോഡ് കോട്ടയം മെഡിക്കൽ കോളേജ്, കിംസ് തുടങ്ങിയ ആശുപത്രികളിലെക്കും എം ജി യൂണിവേഴ്സിറ്റി യിലേക്കും കൂടാതെ കാരിത്താസ്, മാതാ, മിതേര എന്നീ ആശുപത്രികളിലെക്കും രോഗികളെയും കൊണ്ട് പോകുവാനും വരുവാനുമുള്ള എളുപ്പ മാർഗ്ഗമാണു ഈ റോഡ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മേൽപ്പാല നിർമ്മാണത്തിന് ശേഷം നിർമ്മാണം തുടങ്ങിയ സമീപ മേൽപ്പാലവും അപ്രോച്ച് റോഡും പണി പൂർത്തിയായി ജനങ്ങൾക്കു തുറന്നു കൊടുക്കാൻ പോകുന്ന സമയത്തു കാരിത്താസ് മേൽപ്പാലം ഒരു നോക്കു കുത്തിയായി ആകാശം മുട്ടെ ഉയർന്ന് അപ്രോച്ച് ഇല്ലാതെ നിൽക്കുന്നത് ഒരു അപഹാസ്യമാണ്.2016ൽ നടപടികൾ തുടങ്ങിയ ഈ മേൽപ്പാലം കഴിഞ്ഞ രണ്ടു വർഷമായി ഇതുവഴി യുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. മാറി മാറി വന്ന എം പി മാർ പാലത്തെ കുറിച്ചും അപ്രോച്ച് റോഡിന്റെ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചില്ല എന്ന് വേണം കരുതാൻ.
കേരള കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനായി എത്രയും പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാൻ വിവിധ മന്ത്രിമാർക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു. പാർട്ടി ഉന്നതാ ദികാര്യ സമതി അംഗം അഡ്വ. ജെയ്സൺ ജോസഫ്, അഡ്വ. മൈക്കിൾ ജെയിംസ്, സാബു പീടിയേക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസ് വർഗീസ് ,പഞ്ചായത്ത് അംഗങ്ങൾ ആയ ജോസഫ് അമ്പലക്കുളം, ആലിസ് ജോസ്, കെ ടി ജെയിംസ്, ഡെയ്സി ബെന്നി, അമുദാ റോയ്,പി ജെ മാത്യു, ജോർജ്കുഴിപ്പള്ളിത്തറ,കുര്യൻ വട്ടമല, റോയ് കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.