കോട്ടയം: വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചും, നമ്പർ പ്ലേറ്റ് കരി ഓയിൽ ഒഴിച്ചു മറച്ചും കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഏറ്റുമാനൂർ പൊലീസ് പിടികൂടി. ഏറ്റുമാനൂർ ബൈപ്പാസിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയാണ് പൊലീസ് സംഘം പിടികൂടിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് , ലോറി ഉടമയ്ക്കും ജീവനക്കാർക്കും താക്കീതും നൽകിയിട്ടുണ്ട്.
ഇന്നു രാവിലെയാണ് ഏ്റ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ എ.എസ് അൻസലിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമാനൂർ ബൈപ്പാസിൽ നിന്നും മാലിന്യ ലോറി പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും, ഇത് കരി ഓയിൽ ഒഴിച്ചു മറച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതേ തുടർന്നാണ് നടപടിയുമായി മുന്നോട്ട് പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഏറ്റുമാനൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയ ലോറി പിടികൂടിയ പൊലീസ് സംഘം ഇവരെക്കൊണ്ട് ഈ മാലിന്യം തള്ളിയ ഭാഗം മണ്ണിട്ട് മൂടിച്ചിരുന്നു. ഇത്തരത്തിൽ ഇനി ഏറ്റുമാനൂർ സ്റ്റേഷൻ പരിധിയിൽ മാലിന്യം തള്ളാൻ എത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.എസ് അൻസൽ പറഞ്ഞു.