വിഷ്ണുജ ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയില്‍ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി. പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. ഈ ജോലിയില്‍ നിന്നാണ് പ്രഭിനെ സസ്പെന്‍ഡ് ചെയ്തത്.

Advertisements

വിഷ്ണുജയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രഭിൻ ഇപ്പോള്‍ ജയിലിലാണ്. സൗന്ദര്യം കുറ‍ഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.

Hot Topics

Related Articles