കോട്ടയം ചിങ്ങവനം പുത്തന്‍പാലത്ത് വാഹനാപകടം; അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ചു; രണ്ട് യുവാക്കള്‍ക്ക് പരിക്ക്

ചിങ്ങവനത്ത് നിന്നും ജാഗ്രതാന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: ചിങ്ങവനം പുത്തന്‍പാലത്ത് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. കുറിച്ചി കടുപ്പില്‍ ജിജോ ജോസഫ്(41), മലകുന്നം മാലിയില്‍ പനിയത്ത് ബിനോയി(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോട്ടയത്ത് നിന്നും കുറിച്ചി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തില്‍ സാരമായി പരിക്കേറ്റ യുവാക്കളെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് എട്ടരയോടെയായിരുന്നു അപകടം. പരിക്കേറ്റ് റോഡില്‍ കിടന്ന യുവാക്കളെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിനിടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Hot Topics

Related Articles