വടവാതൂർ : തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന രീതിയിൽ തൊഴിലുറപ്പ് മേഖലയെ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെയും ഉടമകളുടെ സമ്മതമില്ലാതെ അവരുടെ കൃഷിയിടങ്ങളിൽ കടന്നു കയറുകയും തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയും ചെയ്യുന്ന നീക്കങ്ങളിൽ നിന്ന് സി പി എം പിൻമാറണമെന്നാവശ്യപ്പെട്ടു കൊണ്ടു കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി.
പനച്ചിക്കാട് , വിജയപുരം , ഗ്രാമ പഞ്ചായത്തുകളിലെയും പള്ളം ബ്ലോക്ക് പഞ്ചായത്തിലെയും കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്താഫീസ് പടിക്കലാണ് ധർണ്ണ സംഘടിപ്പിച്ചത്. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റോയി മാത്യുവിന്റെ പുരയിടത്തിൽ കഴിഞ്ഞ ദിവസം സി പി എം തൊഴിലുറപ്പ് സമരം സംഘടിപ്പിച്ചത് വിവാദമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി ബി ജോൺ അദ്ധ്യക്ഷത വഹിച്ചു. സാബു പുതുപ്പറമ്പിൽ ,, ബാബു കെ കോര, വി റ്റി സോമൻ കുട്ടി , റോയിമാത്യു ,പി കെ വൈശാഖ്, ബാബുക്കുട്ടി ഈപ്പൻ, രജനി സന്തോഷ്, സിസി ബോബി,ജയൻ ബി മഠം , എബിസൺ കെ എബ്രഹാം എന്നിവർ പ്രസംഗിച്ചു.