പത്തനംതിട്ട : പത്തനംതിട്ട മാലക്കരയില്‍ റൈഫിള്‍ ക്ലബ്ബിന്റെ ഷൂട്ടിങ് റേഞ്ച് നിര്‍മാണത്തിനിടെ കിടങ്ങ് തകര്‍ന്നു വീണു രണ്ട് പേര് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ പഞ്ചിമബംഗാള്‍ സ്വദേശിയായ രത്തന്‍ മണ്ഡല് ബിഹാര്‍ സ്വദേശിയായ ഗുഡു കുമാര്‍ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിജയദാസ് എന്ന തൊഴിലാളി ഓടി രക്ഷപ്പെടുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആണ് അപകടം സംഭവിച്ചത്.ഷൂട്ടിംഗ് റേഞ്ചിന്റെ കിടങ്ങ് നിര്‍മ്മാണത്തില്‍ മൂന്ന് തൊഴിലാളികളാണ് ഏര്‍പ്പെട്ടിരുന്നത്.ബിഹാര്‍ സ്വദേശി ഗൂഡുകുമാര്,ബംഗാള്‍ സ്വദേശി രത്തന്‍ മണ്ഡലം എന്നിവരാണ് അപകടത്തില്‍പ്പെട്ട മരിച്ചത്.ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന വിജയ് ദാസ് എന്ന തൊഴിലാളി ഓടി രക്ഷപ്പെടുകയായിരുന്നു.അപകട വിവരം അറിഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്,ആന്റോ ആന്റണി എംപി എന്നിവര്‍ സ്ഥലത്ത് എത്തി. മരിച്ച രണ്ടു തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കി മാറ്റി. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികളും തുടങ്ങി