മഹാകുംഭമേളയിലേക്ക് ഒഴുകിയെത്തി വിശ്വാസികൾ; 300 കിലോമീറ്ററോളം ഗതാഗത കുരുക്ക്

പ്രയാഗ് രാജ്: മഹാകുംഭമേളയിലെ തിരക്കിന് പിന്നാലെ 300 കിലോമീറ്ററോളം ഗതാഗത കുരുക്ക്. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തിയതിന് പിന്നാലെ മധ്യപ്രദേശ് പൊലീസിന് ഗതാഗതം നിർത്തി വയ്ക്കേണ്ട അവസ്ഥയാണ് ഞായറാഴ്ചയുണ്ടായത്. പ്രയാഗ്രാജിലേക്കുള്ള നൂറ് കണക്കിന് വാഹനങ്ങള്‍ മധ്യപ്രദേശിലെ വിവിധ മേഖലകളില്‍ നിർത്തിയിട്ടതിന് പിന്നാലെയാണ് 300 കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.

Advertisements

മധ്യപ്രദേശിലെ കട്നി ജില്ലയില്‍ പൊലീസ് വാഹനങ്ങള്‍ ഗതാഗതം തിങ്കളാഴ്ച വരെ നിർത്തി വയ്ക്കുന്നതായി അറിയിപ്പ് നല്‍കുന്ന സാഹചര്യവും ഉണ്ടായി. ജബല്‍പൂർ മേഖലയിലേക്ക് തിരിച്ച്‌ പോയി വാഹനങ്ങള്‍ അവിടെ കാത്തിരിക്കാനാണ് പൊലീസ് നിർദ്ദേശം നല്‍കിയത്. ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനമാകുന്നത്. ഇതിനിടയില്‍ രണ്ട് പ്രധാന ദിവസങ്ങള്‍ കൂടിയാണുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫെബ്രുവരി 12ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങള്‍. മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തിയെന്നാണ് ഉത്തർ പ്രദേശ് സർക്കാർ വിശദമാക്കുന്നത്.

Hot Topics

Related Articles