ചെന്നൈ: 18 വയസ്സില്‍ താഴെയുള്ളവർ പണം വച്ച് ഓണ്‍ലൈൻ ഗെയിം കളിക്കുന്നത് നിരോധിച്ച് തമിഴ്നാട് സർക്കാർ. സ്വന്തം പേരിലുള്ള ബാങ്ക് അക്കൌണ്ട് നല്‍കിയാല്‍ മാത്രമേ ഇനി ഗെയിം കളിക്കാനാകൂ.
Advertisements
മൈനർ ആയവരുടെ ബാങ്ക് അക്കൌണ്ടിന്റെ ഒടിപി, രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലേക്കാണ് സാധാരണ വരാറുള്ളത്. അതിനാല്‍ നിയന്ത്രണം പ്രായോഗികം ആകുമെന്നും സർക്കാർ പറയുന്നു. രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയില്‍ ലോഗ് ഇൻ ചെയ്യാനും കഴിയില്ല . ഓണ്‍ലൈൻ ഗെയിം കളിച്ച് പണം നഷ്ടമാകുന്നതോടെ ജീവനൊടുക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.