തിരുവനന്തപുരം: റബര്‍ തോട്ടത്തില്‍ വെച്ച് ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു. തിരുവനന്തപുരം പാലോട് പച്ചമലയില്‍ അജയകുമാറിനാണ് കടിയേറ്റത്. ഇന്ന് രാവിലെ റബര്‍ ടാപ്പിങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേ മാളത്തില്‍ കയറിപോവുകയായിരുന്നു പെരുമ്പാമ്പ്.
Advertisements
കടിയേറ്റ അജയകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കല്ല് കെട്ടിനിടയില്‍ കയറിയ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം പിടികൂടുകയായിരുന്നു. അഞ്ച് അടി നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടു. വനംവകുപ്പിന്‍റെ സ്നെയ്ക്ക് കാച്ചര്‍മാരാണ് പാമ്പിനെ പിടികൂടിയത്.