‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മന്‍സി ജോഷി. താന്‍ വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷ വാർത്ത മന്‍സി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുകയാണ്. മന്‍സിയുടെയും രാഘവയുടെയും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
വെളുപ്പ് നിറത്തിലുള്ള ലഹങ്കയാണ് മൻസി ഹല്‍ദി ചടങ്ങുകള്‍ക്കായി തെരഞ്ഞെടുത്തത്. മഞ്ഞ കുര്‍ത്തിയായിരുന്നു രാഘവയുടെ വേഷം. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് മൻസി പങ്കുവെച്ച വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ ഇരുവർക്കും ആശംസ അറിയിച്ച് കമന്റ് ചെയ്യുന്നത്.