അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കും; കോണ്‍ഗ്രസിന് സംസ്ഥാനത്ത് യാതൊരു പ്രസക്തിയുമില്ലെന്ന് മമത

കൊൽക്കത്ത: 2026ല്‍ നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. കോണ്‍ഗ്രസിന്
സംസ്ഥാനത്ത് യാതൊരു പ്രസ്തിയുമില്ല. അതിനാല്‍ കോണ്‍ഗ്രസുമായി സഖ്യം എന്ന ചോദ്യം പോലും പ്രസക്തമല്ല, നിയമസഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മമത പറഞ്ഞു.

Advertisements

ഡല്‍ഹി നിയമസഭയില്‍ ബിജെപി നേടിയ മിന്നും വിജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും മമത കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എഎപിയെ സഹായിച്ചില്ലെന്ന് മമത പറഞ്ഞു. ഇൻഡി സഖ്യം തകർച്ചയുടെ പടുകുഴിയില്‍ നില്‍ക്കവേയാണ് മമത വീണ്ടും നിലപാടറിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഇൻഡി സഖ്യത്തിന്റെ നേതൃത്വം രാഹുല്‍ കൈയ്യാളുന്നതിനെതിരെ പരസ്യമായി ആദ്യം രംഗത്തെത്തിയത് മമതയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇൻഡി സഖ്യത്തിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ പ്രധാന പാർട്ടികളെല്ലാം കോണ്‍ഗ്രസുമായി അകന്നു. തുടർന്ന് വന്ന മഹാരാഷ്‌ട്ര, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പോടെ സഖ്യം പൂർണ്ണമായും നാമാവശേഷമാകുകയും ചെയ്തു.

Hot Topics

Related Articles