ചെന്നൈ: വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടതില്‍ സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 36കാരൻ നല്‍കിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. വീരപ്പന്റെ സഹോദരി മാരിയമ്മാളുടെ മകൻ സതീഷ് കുമാർ നല്‍കിയ ഹർജി ആണ് കോടതി തള്ളിയത്. വീരപ്പനെ കണ്ടെത്താനെന്ന പേരില്‍ നടന്ന പൊലീസ് അതിക്രമങ്ങളില്‍ അച്ഛനമ്മമാരെ നഷ്ടമായെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു കൃഷ്ണഗിരി സ്വദേശിയായ സതീശിന്റെ ഹർജി.
പൊലീസ് അതിക്രമങ്ങളെ തുടർന്ന് 1991ല്‍ മാരിയമ്മാള്‍ ആത്മഹത്യ ചെയ്തു. 1995 സെപ്റ്റംബറില്‍ കർണാടക പൊലീസിന്റെ പിടിയിലായ അച്ഛൻ അർജുനനെ പിന്നീട് കണ്ടിട്ടില്ലെന്നും 1995 ജൂണില്‍ അച്ഛൻ മരിച്ചതായി കാണിച്ച് 2001ല്‍ പഞ്ചായത്ത് സർട്ടിഫിക്കറ്റ് നല്‍കിയെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ അർജുനനെ അറസ്റ്റ് ചെയ്തതായി രേഖകളില്ലെന്ന് സർക്കാർ മറുപടി നല്‍കി. ഹർജിക്കാരനോട് സഹതാപം ഉണ്ടെന്നും എന്നാല്‍ 30 വർഷം മുൻപ് നടന്ന കാര്യങ്ങളില്‍ ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഭാവി എന്നൊന്നുണ്ടെന്നും മുന്നോട്ട് പോകേണ്ട സമയമായെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി ഹർജിക്കാരനെ ഉപദേശിച്ചു. 2004 ഒക്ടോബറിലാണ് വീരപ്പനെ പ്രത്യേക ദൗത്യസംഘം വെടിവച്ച് കൊന്നത്.