കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരിയുമായി യുവാവ് അറസ്റ്റില്‍; പാമ്പിനെ വിദേശത്തേക്ക് കടത്തുന്നത് ആഭിചാര ക്രിയകള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനും; ഇന്ത്യയില്‍ ഇതുവരെ പിടിച്ചിട്ടുള്ളവയില്‍ ഏറ്റവും വലുതെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരി എന്നറിയപ്പെടുന്ന പാമ്പുമായി യുവാവ് പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി ഹബീബിനെയാണ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. സ്റ്റേഷനില്‍ ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇരുതലമൂരിയെ കണ്ടെത്തിയത്. ശബരി എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പിനെ ലഭിച്ചത്. ആഭിചാര ക്രിയകള്‍ക്കും ചര്‍മ്മ സംരക്ഷണത്തിനുമെന്ന പേരിലാണ് ഇരുതല മൂരിയെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്നത്.

Advertisements

ആന്ധ്രാപ്രദേശില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തികൊണ്ട് വന്ന പാമ്പിനെയാണ് റെയില്‍വേ സംരക്ഷണ സേനയുടെ ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് പാലക്കാട്ട് പിടിച്ചെടുത്തത്.നാലേകാല്‍ കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ളതാണ് പാമ്പ്.അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഈ പാമ്പ് ഇന്ത്യയില്‍ ഇതുവരെ പിടിച്ചിട്ടുള്ളവയില്‍ ഏറ്റവും വലുതാണെന്നാണ് റിപ്പോര്‍ട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാമ്പിനെ വിദേശത്തേയക്ക് കടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് ആര്‍പിഎഫ് സംഘം വ്യക്തമാക്കി.രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടുത്തത്തിലൂടെയാണ് ആര്‍പിഎഫ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത പാമ്പിനെയും പ്രതിയെയും വനംവകുപ്പിന് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രെയ്ന്‍ മാര്‍ഗ്ഗമുള്ള അനധികൃത വന്യജീവി കടത്തിനെക്കുറിച്ച് ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചിന് മൂന്നു മാസങ്ങള്‍ മുന്‍പേ വിവരം ലഭിച്ചിരുന്നു.

ആര്‍പിഎഫ് ഐ.ജി. ബീരേന്ദ്രകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ആര്‍.പി.എഫ്. കമാന്‍ഡന്റ് ജെതിന്‍ ബി. രാജിന്റെ നേതൃത്വത്തില്‍ ആര്‍.പി.എഫ്. സി.ഐ. എന്‍. കേശവദാസ്, SI. ദീപക്. എ.പി., ASI. സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, കോണ്‍സ്റ്റബിള്‍ വി. സവിന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles