തിരുവല്ല :
പ്രത്യക്ഷ രക്ഷാ
ദൈവസഭ (പി ആർ ഡി എസ്)
സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 147-ാമത് ജന്മദിനആഘോഷം 13ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9ന് സഭാ പ്രസിഡന്റ് വൈ സദാശിവൻ കൊടിയേറ്റ് നിർവ്വഹിക്കും.
തുടർന്ന് അടിമ സ്തംഭത്തിൽ
പുഷ്പാർച്ചന. വൈകിട്ട് മൂന്നിന്
എട്ടുകര സംഗമം. 14 ന് വൈകിട്ട് 7.30ന് യുവജനസംഘം പ്രതിനിധി സമ്മേളനം അഡ്വ. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സഭാവൈസ് പ്രസിഡന്റ് എം പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തും.
15 ന് വൈകിട്ട് 7.30ന് മതസമ്മേളനം. 16ന് രാവിലെ 11 മണിക്ക് എംപ്ലോയീസ് ആന്റ് പെൻ
ഷനേഴ്സ് ഫോറം സമ്മേളനം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് നാലിന് നെല്ലാട് ജംഗ്ഷനിൽ നിന്ന് ഭക്തിഘോഷയാത്ര ആരംഭിക്കും. 7ന് വിശുദ്ധമണ്ഡപത്തിൽ ഘോഷയാത്ര സ്വീകാര്യ പ്രാർത്ഥന നടക്കും. 8ന് സഭാ പ്രസിഡന്റ് വൈ സദാശിവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമർ ഉദ്ഘാടനം
ചെയ്യും. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി മുഖ്യപ്രഭാഷ ണം നടത്തും. കൊടിക്കുന്നിൽ
സുരേഷ് എംപി, ഡി രവികുമാർ എംപി ചെന്നൈ എന്നിവർ
മുഖ്യാതിഥികളായി പങ്കെടുക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീകുമാര ഗുരുദേവ ജന്മദിനമാ
യ 17ന് രാവിലെ 5.30ന് ജന്മംതൊഴൽ നടക്കും.
വൈകിട്ട് 3ന് ജന്മദിന സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകിട്ട് 7.30ന് വിദ്യാർത്ഥി യുവജന മഹിളാസമ്മേളനം മന്ത്രി
സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തും. സമാപന ദിവസമായ 19 ന് ഹൈകൗൺസിൽ ഗുരുകുല സമിതി യോഗത്തിന് ശേഷം വൈകിട്ട് 5ന് കൊടിയിറക്കോടെ ജന്മദിനഉൽസവം
സമാപിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് വൈ സദാശിവൻ, ജനറൽ സെക്രട്ടറിമാ
രായ കെ ഡി സതീഷ്കുമാർ, അനീഷ് ടി കെ, ജോയിന്റ് സെക്രട്ടറി കെ ജ്ഞാനസുന്ദരൻ, മീഡിയാ കൺവീനർ സുരേഷ് മോഹൻ, എം ഭാസ്കരൻ, ശാലുദാസ് എന്നിവർ പങ്കെടുത്തു.