തിരുവല്ല : ലഹരി ഉൽപ്പന്നങ്ങളുടെ വില്പനയ്ക്കെതിരായ നടപടിയിൽ പുളിക്കീഴ് 10.12 ഗ്രാം കഞ്ചാവുമായി യുവാവും തിരുവല്ലയിൽ 900 പാക്കറ്റ് ഹാൻസ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശിയും അറസ്റ്റിലായി. ജില്ലാ പൊലീസ് ഡാൻസാഫ് സംഘവും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. വിൽപ്പനക്കായി വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച നിലയിൽ നെടുമ്പ്രം പൊടിയാടി ചാപ്പുഴ വീട്ടിൽ ആകാശ് ബാബു (21) ആണ് 10.12 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
ഇയാളുടെ കിടപ്പ് മുറിയിലെ കട്ടിലിൻെറ മെത്തയുടെ അടിയിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. രാത്രി 7.15 നാണ് സംയുക്ത റെയ്ഡിൽ പൊലീസ് സംഘം ഇവ പിടിച്ചെടുത്തത്. പുളിക്കീഴ് എസ്എച്ച്ഒ അജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡാൻസാഫ് സംഘത്തോടൊപ്പം, എസ്ഐ കെ സുരേന്ദ്രൻ, എസ് സിപിഓ മനോജ് , സിപിഓ മാരായ അലോക്, സന്ദീപ്, ശില്പ എന്നിവരും പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവല്ല മഴുവങ്ങാടിന് സമീപത്തുനിന്നും പാന്‍ മസാല വില്പനയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിവന്ന ഉത്തര്‍ പ്രദേശ് അസംഗഡ് ഗുലാമി കപുര 113, ജംഗാളി ശങ്കർ മകൻ ലവ് ശങ്കര്‍( 25 ) ആണ് പിടിയിലായത്. തൊള്ളായിരം പാക്കറ്റ് ഹാന്‍സ് കൂൾ ഇനത്തിൽ പെട്ട നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇത്തരം പരിശോധനകൾ ജില്ലയിൽ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.