ഭരണഘടനാ വിരുദ്ധം; വഖഫ് ബില്‍ കത്തിച്ച് പ്രതിഷേധിച്ച് എസ്ഡിപിഐ

ഈരാറ്റുപേട്ട : വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും രാജ്യം സവര്‍ണവല്‍ക്കരിക്കാനുള്ള സംഘപരിവാരത്തിന്റെ ഒളിയജണ്ടയാണ് എന്ന് എസ്.ഡി പി.ഐ. ‘വഖ്ഫ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചതിനെതിരേ എസ്ഡിപിഐ നടത്തിയ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ ബിൽ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

Advertisements

മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ സഫീർ കുരുവനാൽ സെക്രട്ടറി വി.എസ്. ഹിലാൽ, ഖജാൻജി കെ.യു. സുൽത്താൻ, സി.എച്ച്. ഹസീബ് , സുബൈർ വെള്ളാപള്ളീൽ ഇസ്മായിൽ കീഴേടം, യാസിർ കാരയ്ക്കാട്, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് എന്നിവർ പരിപാടികൾക്ക് നേതൃതം നൽകി.

Hot Topics

Related Articles