ജോലിക്കിടെ കാല്‍ വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു

കല്‍പ്പറ്റ: ജോലിക്കിടെ കാല്‍ വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. ചുണ്ടേല്‍ കുഞ്ഞങ്ങോട് നാല് സെന്‍റ് ഉന്നതിയിലെ പ്രകാശ് (42) ആണ് മരിച്ചത്. കമ്പളക്കാട് പറളിക്കുന്ന് വീട് നിർമാണ ജോലിക്കാരുടെ സഹായി ആയി എത്തിയതായിരുന്നു പ്രകാശ്.

Advertisements

ജോലിയെടുക്കുന്ന സ്ഥലത്തിന് സമീപത്തെ കിണറിലാണ് അപകടം ഉണ്ടായത്. ആള്‍മറയില്ലാത്ത കിണറിന് സമീപത്തേക്ക് എത്തിയതും കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് വിവരം.

Hot Topics

Related Articles