ഞങ്ങളെ രക്ഷിക്കൂ…!! കേട്ടുണർന്നത് വൻ സ്‌ഫോടന ശബ്ദം..! മൈനസ് രണ്ടു ഡിഗ്രിയിൽ തണുത്തു വിറച്ച് കഴിയുന്നത് ഹോട്ടലിന്റെ ബങ്കറിൽ; ജീവനും വാരിപ്പിടിച്ച ഉക്രെയിനിലെ കാർകീവിൽ കഴിയുന്നത് 200 മലയാളിപ്പെൺകുട്ടികൾ; ഞങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ സഹായിക്കൂ – ഉക്രെയിനിലെ യുദ്ധ ഭൂമിയിൽ നിന്നും അനീന വിനോദ് എഴുതുന്നു; വീഡിയോ കാണാം

ഉക്രെയിനിലെ
കാർകീവിൽ നിന്നും
ജാഗ്രതാ ന്യൂസിനു വേണ്ടി
അനീന വിനോദ്

കഴിഞ്ഞ ദിവസം പുലർച്ചെ ഹോട്ടലിനു പിന്നിൽ വൻ സ്‌ഫോടനവും, ആളിപ്പടരുന്ന തീയും കണ്ടാണ് ഞങ്ങൾ ഞെട്ടി ഉണർന്നത്. കാർ കീവിലെ ബൊട്ടാനിസ്‌നിയിലെ കാർകീവ് നാഷണൽ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഞങ്ങൾ. കഴിഞ്ഞ ഡിസംബർ ആറിനാണ് ഞങ്ങൾ ഉക്രെയിനിൽ എത്തിയത്. ഞങ്ങളുടെ ഏജൻസി തന്നെ തയ്യാറാക്കിയ നൽകിയ ത്രീ സ്റ്റാർ ഹോട്ടലിലാണ് അന്നു മുതൽ തന്നെ ഞങ്ങൾ കഴിയുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം പുലർച്ചെ ഇവിടെ വീണു പൊട്ടിയ ഒരു ബോംബിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ ഞെട്ടി ഉണർന്നത്. അപ്പോൾ മാത്രമാണ് യുദ്ധം എന്താണെന്നും ആ യുദ്ധത്തിന്റെ ഭീകരത എന്താണെന്നും നേരിട്ട് അനുഭവിച്ചത്.

Advertisements

മുന്നറിയിപ്പില്ലാതെ
യുദ്ധം; ഭീതിയിൽ കുട്ടികൾ

യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ യുദ്ധം ആരംഭിച്ചതോടെയാണ് ഞങ്ങൾ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റലിനു മുന്നിൽ ഷെൽവീണ് തകരുന്ന വലിയ ഭീകര ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. അതിഭീകരമായ സാഹചര്യമായിരുന്നു. യുദ്ധത്തിന്റെ എല്ലാ ഭീകരതയും നേരിട്ട് കണ്ടത് അപ്പോഴായിരുന്നു. യുദ്ധം കൺമുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഞങ്ങളെ യുക്രെയിനിൽ എത്തിച്ച ഏജൻസി അധികൃതർ, ഞങ്ങൾ താമസിച്ച ഹോസ്റ്റലിലേയ്ക്ക് ഇവരെ മാറ്റി. ഒരു ഹോട്ടലാണ് ഇവിടെ ഹോസ്റ്റലാക്കി മാറ്റിയത്. ഈ ഹോസ്റ്റലിന്റെ ബങ്കറിലാണ് ഞങ്ങൾ ഇപ്പോൾ കഴിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഞ്ഞു വീഴ്ചയും
തണുപ്പും രൂക്ഷം

മൂന്നു ദിവസം വരെ ശാന്തമായിരുന്നു ഉക്രെയിനിന്റെ അന്തരീക്ഷം. എന്നാൽ, പൊടുന്നെനെ വീണ ബോംബും, കാലാവസ്ഥയും ചേർന്ന് ഉക്രെയിനിലെ ജീവിതം തന്നെ മാറ്റി മറിച്ചു കഴിഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ മുതൽ മൈനസ് രണ്ടു ഡിഗ്രിയാണ് ഉക്രെയിനിലെ കാലാവസ്ഥ. അതിരൂക്ഷമായ മഞ്ഞു വീഴ്ചയാണ് ഇവിടെയുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഉക്രെയിനിലെ ഹോട്ടലിലെ ബങ്കറിൽ ഇരിക്കുന്നത് പോലും സാധാരണക്കാരായ ആളുകൾക്ക് സാധിക്കാത്ത സാഹചര്യമാണ്. രണ്ട് കമ്പിളിപ്പുതപ്പ് അടക്കം ഇട്ടാണ് ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. ഹീറ്ററോ, കുടിക്കാൻ ചൂട് വെള്ളമോ പോലും ലഭിക്കാത്ത സാഹചര്യമുണ്ട്.

പുറത്തിറങ്ങിയാൽ വെടി;
വെള്ളമില്ലാതെ ജീവിതം

കുടിക്കാൻ പോലും നിലവിൽ ഞങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ല. പുറത്തിറങ്ങരുതെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. പുറത്തിറങ്ങി വെള്ളം ശേഖരിക്കാൻ പോലും വിലക്കാണ്. എന്നാൽ, എംബസിയോ അധികൃതരോ വെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഞങ്ങൾക്ക് ഒരുക്കി നൽകുന്നില്ല. ഇത് ഗുരുതരമായ സാഹചര്യമാണ്. ഞങ്ങൾ സീനിയർ വിദ്യാർത്ഥികൾ പലരും ഹോസ്റ്റലിലെ മെസിനെയാണ് ആശ്രയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളുടെ പക്കൽ ഭക്ഷണത്തിന്റെ ശേഖരവുമില്ല. നാട്ടിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയ ഒന്നാം വർഷ വിദ്യാർത്ഥികളുടെയും, അഡ്മിഷനായി എത്തിയ വിദ്യാർത്ഥികളുടെയും പക്കൽ ഭക്ഷണത്തിന്റെ ഒരു ശേഖരം ഉണ്ട്. എന്നാൽ, ഇതും അധികകാലം കൊണ്ടു പോകാനുള്ളതില്ല.

പോളണ്ടിലേയ്ക്കു പോകാൻ
നിർദേശ; പക്ഷേ, ഭീഷണി രൂക്ഷം

ഉക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ പോളണ്ടിലൂടെ രക്ഷിയ്ക്കുന്നതിനാണ് നിർദേശം ലഭിച്ചിരിക്കുന്നത്. എന്നാൽ, 24 മണിക്കൂർ വേണം ഞങ്ങൾക്ക് പോളണ്ടിലെത്താൻ. യുദ്ധം അതിന്റെ എല്ലാം ഭീകരതയും പുറത്തെടുത്തു നിൽക്കുമ്പോൾ എങ്ങിനെ ഞങ്ങൾ പോളണ്ടിലെത്തും എന്നതാണ് ചോദ്യം. ഞങ്ങളുടെ ജീവനു സംരക്ഷണം നൽകാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് അഭ്യർത്ഥന.

Hot Topics

Related Articles