വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അപകടം; പൊലീസ് സ്റ്റേഷൻ ഹോം ഗാർഡ് മരിച്ചു

തൃശ്ശൂര്‍: വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡിന് ദാരുണാന്ത്യം. ചേലക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാഡ് രമേശ് (63) ആണ് മരിച്ചത്. പിലാക്കോട് സ്വദേശിയായിരുന്നു. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

Advertisements

എതിരെ വന്ന ബൈക്കുമായി രമേശിന്‍റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശൂർ ദയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു.

Hot Topics

Related Articles