ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂർ എംപി. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം പ്രതീക്ഷ നല്‍കുന്നതാണെന്ന് ശശി തരൂർ പറഞ്ഞു. ഉഭയകക്ഷി ചർച്ചയില്‍ പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാനായെന്നും തരൂർ പറഞ്ഞു. അതേസമയം മോദിയുടെ യുഎസ് സന്ദർശനത്തിന്‍റെ ഫലപ്രാപ്തിയില്‍ കോണ്‍ഗ്രസ് ഇന്നലെ വലിയ സംശയം ഉന്നയിച്ചിരുന്നു.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയില്‍ തെറ്റില്ലെന്നും ശശി തരൂർ പറഞ്ഞു. എന്നാല്‍ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂർ വ്യക്തമാക്കി. വിലങ്ങും ചങ്ങലയുമണിയിച്ച് കൊണ്ടുവരുന്നതിനോടാണ് എതിർപ്പെന്ന് തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞില്ലെന്ന് വിമർശിച്ചു. രാഷ്ട്രനിർമാണത്തെ കുറിച്ചാണ് സംസാരിക്കാൻ വന്നതെന്നും വ്യക്തിയെ കുറിച്ചല്ലെന്നുമാണ് മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും മോദി മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം അദാനിക്ക് നല്‍കുന്ന സേവനങ്ങള്‍ മോദിക്ക് രാഷ്ട്ര നിർമ്മാണമാണെന്നും രാജ്യസമ്പത്ത് കൊള്ളയടിച്ചതും അഴിമതിയും എങ്ങനെ അദാനിക്കെതിരായ വ്യക്തിപരമായ കേസാകുമെന്നും രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.