കടപ്ലാമറ്റം : എം സി റോഡിന് സമാന്തരമായി തിരുവല്ലാ പെരുംതുരുത്തിയിൽ നിന്നും ആരംഭിച്ച് തൃകൊടിത്താനം പുതുപ്പള്ളി മണർകാട് കിടങ്ങൂർ, കടപ്ലാമറ്റം , മരങ്ങാട്ടുപിള്ളി, ഉഴവൂർ വെളിയന്നൂർ കുത്താട്ടുകുളം, പണ്ടപ്പിള്ളി, ആരക്കുഴ, വഴി മൂവാറ്റുപ്പുഴ കൂടി നെടുമ്പാശ്ശേരിയിൽ എത്തുന്ന കെ ആർ നാരായണൻ സ്മാരക റോഡ്, തിരുവിതാംകുറിലെ അഞ്ചലോടുന്ന രാജ പാതയായിരുന്ന ഈ റോഡ് ദേശീയ പാതയുടെ നിലവാരത്തിൽ 4 വരി പാതയാക്കി പണികഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
കേന്ദ്രമന്ത്രി ജോർജ് കുര്യനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി , കേന്ദ്ര ടുറിസം സഹമന്ത്രി സുരേഷ് ഗോപി എന്നിവർക്ക് കടപ്ലാമറ്റം രൂപരേഖ ക്ലബ്ബ് നിവേദനം കൊടുത്തു.
ഈ നിർദ്ദിഷ്ഠ പാത യാഥാർത്ഥ്യമായാൽ 14 ഗ്രാമ പഞ്ചായത്തുകൾ, 3 നഗരസഭകൾ എന്നിവയുടെ സമഗ്ര വികസനം സാധ്യമാകും.
ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ , കുറവിലങ്ങാട് എന്നി പട്ടണങ്ങളിലെ ഗതാഗത കുരുക്കും എം സി റോഡിലെ കൊടുംവളവുകളും വലിയ കയറ്റിറക്കങ്ങളും ഒഴിവാക്കി 15 കി.മി ദൂരം കുറക്കുന്നതിനു കഴിയും.ശബരിമല ക്ഷേത്രം, മലയാറ്റൂർ പള്ളി, രാമപുരം നാലമ്പലം, ഏറ്റുമാനൂർ ക്ഷേത്രം മണർകാട് പള്ളി, കുറവിലങ്ങാട് പള്ളി, തൃക്കൊടിത്താനം, ക്ഷേത്രം, ഭരണങ്ങാനം, പള്ളി, ഉഴവൂർ പള്ളി കുട്ടികളുടെ ശബരി മലയായ വയലാ ഞരളപ്പുഴ ക്ഷേത്രം, കിടങ്ങൂർ ക്ഷേത്രം എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ കൂടാതെ പ്രധാന ടുറിസം കേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, കുമരകം, വാഗമൺ. ഇല്ലിക്കൽ കല്ല് , ഇലവിഴാ പുഞ്ചിറ എന്നി കേന്ദ്രങ്ങളിലേക്കുള്ള യാത്രയും
നിർദ്ദിഷ്ഠ ശബരി ഗ്രീൻ ഫീൽഡ് വിമാന താവളം എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കാൻ കഴിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ റോഡ് 4 വരി പാതയാക്കി പണികഴിപ്പിച്ചാൽ ടുറിസം രംഗത്തും, ചരക്ക് ഗതാഗത രംഗത്തും വലിയ വികസന സാധ്യതകൾ ഉണ്ട്. മുൻ രാഷ്ട്രപതി വിശ്വപൗരനായ കെ ആർ നാരായണൻ, മുൻ മുഖ്യമന്ത്രിമാരായ പി. കെ വാസുദേവൻ നായർ, ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ എം മാണി എന്നിവരുടെ ജന്മ നാട്ടിൽ കൂടി കടന്നുപോകുന്ന റോഡാണിത് ഈ റോഡ് യാഥാർത്ഥ്യമായാൽ ഇവരുടെ സ്മരണ നിലനിർത്തുവാൻ കഴിയും എന്ന് ക്ലണ്ട് ഭാരവാഹികൾ ആയ
പ്രസിഡൻ്റ് ബേബിജോൺ സെക്രട്ടറി മാത്യു കുളിരാനി ‘ജോയിൻ്റ് സെക്രട്ടറി വി കെ സദാശിവൻ , സെബാസ്റ്റ്യൻ വി ജോർജ് എന്നിവർ പറഞ്ഞു.