വിമാനം പുറപ്പെടാൻ വൈകി; തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രതിഷേധവുമായി യാത്രക്കാർ

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. മസ്കറ്റിലേയ്ക്ക് ഇന്ന് രാവിലെ 8.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിലാണ് പ്രതിഷേധം. രാവിലെ അഞ്ചു മണിക്ക് വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകിട്ട് ആറിനു മാത്രമെ വിമാനം പുറപ്പെടുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു.

Advertisements

പ്രതിഷേധത്തിനൊടുവില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 45 യാത്രക്കാരെ കഴക്കൂട്ടത്തെ ഹോട്ടലിലേയ്ക്ക് മാറ്റി. എന്നാല്‍, മുറി അനുവദിക്കാൻ അറിയിപ്പ് വൈകിയതിനെ തുടര്‍ന്ന് ഇവിടെയും യാത്രക്കാര്‍ പ്രതിഷേധിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പ് വന്നതിനെ പിന്നാലെ 15 മുറി യാത്രക്കാര്‍ക്കായി അനുവദിച്ചു. വിമാനം വൈകിയത് സാങ്കേതിക കാരണങ്ങളാലെന്നാണ് എയര്‍ എക്സ്പ്രസ് വിശദീകരണം.

Hot Topics

Related Articles