അമ്മയെയും ഭാര്യയെയും മകനെയും കൊലപ്പെടുത്തി സംരംഭകൻ ജീവനൊടുക്കി; സംഭവം മൈസൂരുവിൽ

മൈസൂരു: മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ബിസിനസുകാരനും മെക്കാനിക്കല്‍ എഞ്ചിനീയറുമായ ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാല്‍ (15), ചേതന്റെ അമ്മ പ്രിയംവദ (65) എന്നിവരാണ് മരിച്ചത്. ചേതന്റെ മൃതദേഹം അപ്പാർട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മകനെയും അവരുടെ സങ്കല്‍പ് സെറീൻ അപ്പാർട്ട്മെന്റിലെ വീടിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തി. അമ്മ പ്രിയംവദയെ അതേ സമുച്ചയത്തിലെ മറ്റൊരു അപ്പാർട്ട്മെന്റിലും മരിച്ച നിലയില്‍ കണ്ടെത്തി. മറ്റുള്ളവരെ കൊലപ്പെടുത്തി, ചേതൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.

Advertisements

സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. കമ്മീഷണർ സീമ ലട്കറും ഡിസിപി എസ് ജാൻവിയും ഉടൻ സ്ഥലത്തെത്തി. മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടായിരിക്കാം കാരണമെന്ന് പൊലീസ് സംശയിക്കുന്നു. കടബാധ്യത കാരണം ചേതൻ വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ചേതന്റെ ബന്ധുക്കളില്‍ ഒരാള്‍ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. ഹാസൻ സ്വദേശിയായ ചേതൻ, 2019 ല്‍ മൈസൂരുവിലേക്ക് മടങ്ങുന്നതിന് മുമ്ബ് ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. തിരിച്ചെത്തിയ ചേതൻ, ജോബ് കണ്‍സള്‍ട്ടൻസി ആരംഭിച്ചു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞായറാഴ്ച, ചേതൻ തന്റെ കുടുംബത്തെ ഗൊരൂർ ക്ഷേത്രത്തില്‍ ദർശനത്തിനായി കൊണ്ടുപോയിരുന്നു പിന്നീട്, കുടുംബം അവരുടെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ഭാര്യയുടെ വീട്ടില്‍ അത്താഴം കഴിച്ചു. ചേതൻ ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും മകനെയും അമ്മയെയും വിഷം കൊടുത്തിരിക്കാമെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, വിഷബാധയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കഴുത്തുഞെരിച്ച്‌ കൊല്ലുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്തിരിക്കാമെന്നും പൊലീസ് പറയുന്നു.

Hot Topics

Related Articles