ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് നാളെ പാകിസ്ഥാനില്‍ തുടക്കമാകാനിരിക്കെ ഇന്ത്യൻ താരങ്ങള്‍ ടൂര്‍ണമെന്റിനായുള്ള ഫോട്ടോ ഷൂട്ടിന്റെ തിരക്കിലാണ്. ഇതിനിടെ ചാമ്പ്യൻസ് ട്രോഫി ഫൂട്ടിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും പിങ്ക് തൊപ്പിയും രവീന്ദ്ര ജഡേജ പച്ചത്തൊപ്പിയും ധരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയുടെ പരമ്പരാഗത നീല തൊപ്പിക്ക് പകരം പിങ്ക്, പച്ച നിറങ്ങളിലുള്ള തൊപ്പിയണിഞ്ഞ് താരങ്ങള്‍ നില്ക്കുന്ന ചിത്രങ്ങള്‍ വൈകാതെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുകയും ചെയ്തു.
എന്തുകൊണ്ടാണ് ഇന്ത്യൻ താരങ്ങള്‍ വ്യത്യസ്ത നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നതെന്നായിരുന്നു പ്രധാന ചര്‍ച്ച. എന്നാല്‍ ഇതിന് ഉത്തരം ലളിതമാണ്. ഐസിസിയുടെ പോയവര്‍ഷത്തെ ഏകദിന, ടി20 ടീമിലുള്‍പ്പെട്ട താരങ്ങാണ് ഇവര്‍ മൂന്നുപേരും. ഐസിസി ടി20 ടീമിലുള്‍പ്പെട്ടവര്‍ക്ക് പിങ്ക് തൊപ്പിയും ടെസ്റ്റ് ടീമിലെ താരങ്ങള്‍ക്ക് പച്ച തൊപ്പിയും ഏകദിന ടീമിലുള്‍പ്പെട്ടവര്‍ക്ക് നീലതൊപ്പിയുമാണ് ഐസിസി സമ്മാനമായി നല്‍കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രോഹിത്തും ഹാര്‍ദ്ദിക്കും 2024ലെ ഐസിസി ടി20 ടീമിലുള്ള താരങ്ങളാണ്. ജസ്പ്രീത് ബുമ്രയാണ് ടി20 ടീമിലെ മൂന്നാമത്തെ ഇന്ത്യൻ താരം. ഐസിസി ടി20 ടീമിന്റെ ഭാഗമായതോടെയാണ് ഇവര്‍ക്ക് പിങ്ക് തൊപ്പി സമ്മാനിച്ചത്. ജസ്പ്രീത് ബുമ്ര ടൂര്‍ണമെന്റിന് എത്തിയിട്ടില്ലാത്തതിനാല്‍ തൊപ്പി സമ്മാനിക്കാനായില്ല. രവീന്ദ്ര ജഡേജ പച്ചത്തൊപ്പി ധരിച്ചിരിക്കുന്നത് 2024ലെ ഐസിസി ടെസ്റ്റ് ടീമിന്റെ ഭാഗമായതിനാലാണ്. ജസ്പ്രീത് ബുമ്രയുംയശസ്വി ജയ്സ്വാളും ടെസ്റ്റ് ടീമിന്റെ ഭാഗമാണെങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിലില്ലാത്തതിനാല്‍ തൊപ്പി ഏറ്റുവാങ്ങാനായില്ല.