ഏറ്റുമാനൂർ : ജന വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ ഏറ്റുമാനൂരിൽ സംയുക്ത പ്രക്ഷോഭം നടത്തി. സി.ഐ.ടി.യു കർഷക തൊഴിലാളി യൂണിയൻ , കർഷക സംഘം എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് സായാഹ്‌ന ധർണ നടത്തിയത്. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ
കർഷക സംഘം ജില്ലാ സെക്രട്ടറി
കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സി.പി.എം ഏരിയാ സെക്രട്ടറി സ.ബാബു ജോർജ് , സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി കെ.എൻ രവി , കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എസ്. സാനു എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗം വി. ജയപ്രകാശ് അധ്യക്ഷനായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ്.കെ.ടി.യു ഏരിയാ സെക്രട്ടറി പി.എസ് വിനോദ് സ്വാഗതവും
കർഷകസംഘം ഏരിയാ പ്രസിഡന്റ്
പ്രഫ. പി.ജി സുകുമാരൻ നന്ദിയും പറഞ്ഞു.