ചെയർമാന് ജില്ല ജഡ്ജിക്ക് ലഭിക്കുന്ന പരമാവധി ശമ്പളം; പി എസ് സി അംഗങ്ങൾക്ക് വൻ ശമ്പള വർധന

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിഎസ്‍സി അംഗങ്ങള്‍ക്ക് വാരിക്കോരി ശമ്പളം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‍സി അംഗങ്ങളുടെയും ചെയർമാന്റെയും സേവന വേതര വ്യവസ്ഥകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിക്കുന്നു.

Advertisements

ഒരിക്കല്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ മാറ്റിവെച്ച ശുപാര്‍ശയ്ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് രണ്ട് തവണ ശുപാര്‍ശ മാറ്റിവെച്ചിരുന്നു. നേരത്തെ പിഎസ് സി ബോര്‍ഡ് യോഗം ചേര്‍ന്നാണ് മറ്റ് സംസ്ഥാനങ്ങളില്‍ തങ്ങളേക്കാള്‍ കൂടുതല്‍ സേവന വേതര വ്യവസ്ഥകളുണ്ട്, അതുകൊണ്ട് പി എസ് സി അംഗങ്ങളുടെയും ചെയര്‍മാന്‍റെയും ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കണം എന്നൊരു ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.

Hot Topics

Related Articles