പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാല്‍. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ മോഹൻലാല്‍ ഫെയ്സ്ബുക്കിലൂടെയാണ് പങ്കുവച്ചത്. അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും മോഹൻലാല്‍ പങ്കുവച്ചിട്ടുണ്ട്.
Advertisements
തന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോഹൻലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. പ്രണയവും സംഗീതവും കടന്നുള്ള യാത്ര ആരംഭിക്കുന്നു. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്’. ‘തന്റെ ഹൃദയത്തോട് ചേർന്നുനില്‍ക്കുന്നത്’ എന്നാണ് പുതിയ ചിത്രത്തെ മോഹൻലാല്‍ വിശേഷിപ്പിച്ചത്. ടൈംലെസ് മൂവീസാണ് ചിത്രം നിർമിക്കുന്നത്. ഞങ്ങളുടെ യാത്രയുടെ ഭാഗമാകാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും മോഹൻലാല്‍ കുറിച്ചു.