ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ അവശേഷിക്കുന്ന ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സംഘത്തിലേക്ക് മയാംഗ് അഗർവാളിനെ ബാക്കപ്പ് താരമായി ഉൾപ്പെടുത്തി. ആദ്യ മത്സരത്തിൽ കളിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദിനു പകരമാണ് മയാംഗിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്.
Advertisements
വലത് കൈക്കുഴയിൽ വേദന അനുഭവിക്കുന്നു എന്ന് റുതുരാജ് അറിയിച്ചതിനെത്തുടർന്ന് താരം ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. മയാംഗ് ഇന്ത്യയുടെ ടെസ്റ്റ് സംഘത്തിന്റെ ഭാഗമായി ചണ്ഡിഗഢിലെ ബയോ ബബിളിലായിരുന്നു. അതിനാൽ തന്നെ ബബിൾ-ടു-ബബിൾ ട്രാൻസ്ഫറിലൂടെയാണ് ഇന്ത്യൻ ടി20 ബയോ ബബിളിലേക്ക് താരം എത്തിയത്.