തിരുവനന്തപുരം: എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇത്തവണ സി.പി.ഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചു. സാധാരണ എകെജി സെന്ററില്‍ വിളിച്ച് വരുത്തിയാണ് അപമാനിക്കാറ്. തീരുമാനങ്ങള്‍ മുഖ്യമന്ത്രി അടിച്ചേല്‍പ്പിക്കുന്നു. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറി.
എലപ്പുള്ളിയില്‍ മദ്യ നിർമ്മാണ ശാല പാടില്ല. മലമ്പുഴയില്‍ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല. സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങി? ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ്.പെട്ടികട, ബാർബർ ഷോപ്പ് ഉള്‍പ്പെടെ സംരംഭ പട്ടികയിലുണ്ട്. മാളുകളും ഓണ്‍ലൈൻ വ്യാപാരവും മൂലം കേരളത്തില്‍ റീട്ടെയില്‍ വ്യാപാരം തകർച്ചയിലാണ്. ഇത് ചോദ്യം ചെയ്തില്ലെങ്കില്‍ കോവിഡ് കാലത്ത് സംഭവിച്ചത് ഉണ്ടാകും. മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.