കോട്ടയം: മൂലവട്ടം ദിവാൻകവലയിൽ ഇന്ദിരാഗാന്ധി സ്തൂപം തകർത്ത സംഭവതത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് നേതൃത്വത്തിൽ മണിപ്പുഴയിൽ നിന്നും ദിവാൻകവലയിലേയ്ക്കു പ്രതിഷേധ പ്രകടനവും, ധർണയും നടത്തി. ദിവാൻകവലയിൽ ചേർന്ന് പ്രതിഷേധ പ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മണിപ്പുഴയിൽ നിന്നും ആരംഭിച്ച പ്രകടനം ദിവാൻകവലിയിൽ സമാനപിച്ചു. പ്രകടനം ദിവാൻകവലയിൽ എത്തിയ ശേഷം റോഡിനു നടുവിൽ പൊലീസ് വാഹനം നിർത്തിയിട്ടതിനെച്ചൊല്ലി പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് വാഹനം പിന്നോട്ട് നീക്കാൻ കോൺഗ്രസ് പ്രവർത്തകർ ആദ്യം ആവശ്യപ്പെട്ടു. പൊലീസ് ഇതിനു തയ്യാറായില്ല. ഇതേച്ചൊല്ലി തർക്കവും വാക്കേറ്റവുമുണ്ടായി. തുടർന്ന്, ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷ് ഇടപെട്ടാണ് പൊലീസ് വാഹനം പിന്നിലേയ്ക്കു നീക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു ചേർന്ന യോഗത്തിൽ വിവിധ കോൺഗ്രസ് നേതാക്കൾ സംസാരിച്ചു. കഴിഞ്ഞ ദിവസമാണ് ദിവാൻകവലയിലെ ഇന്ദിരാഗാന്ധി സ്തൂപം പൊലീസ് പൊളിച്ചു നീക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ യോഗം ചേർന്നത്.