തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷം; സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘർഷം. പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. മണോളിക്കാവില്‍ ഇന്നലെ രാത്രിയാണ് സിപിഎം ബിജെപി പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായത്. തടയാൻ ശ്രമിക്കുന്നതിനിടെ തലശ്ശേരി എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റു.

Advertisements

27 സിപിഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവില്‍ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഘർഷത്തിന് കാരണം സിപിഎം പ്രവർത്തകർ ക്ഷേത്ര പരിസരത്ത് മുദ്രാവാക്യം വിളിച്ചതാണെന്നും പൊലീസ് പറയുന്നു.

Hot Topics

Related Articles