കൊച്ചി: സംസ്ഥാനത്ത് ഇടതുസർക്കാർ മുന്നോട്ട് വെച്ച കാസർകോട് – തിരുവനന്തപുരം അതിവേഗ റെയില്‍ പദ്ധതി – സില്‍വർ ലൈൻ – കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിൻ്റെ പരിഗണനയിലാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വെ മന്ത്രാലയം ചില വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഇതിനുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും റെയില്‍വെ മന്ത്രി പറഞ്ഞു.
കൊച്ചിയില്‍ നടക്കുന്ന ഗ്ലോബല്‍ ഇൻവെസ്റ്റേർസ് സമ്മിറ്റ് കേരള 2025 പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റെയില്‍വെ മന്ത്രി. പദ്ധതിയുമായി ജനങ്ങള്‍ ഉയർത്തിയിരിക്കുന്ന പ്രശ്നങ്ങള്‍ സംസ്ഥാന സർക്കാർ പരിഹരിക്കണം. സംസ്ഥാനത്ത് നിന്ന് ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ ചർച്ചകള്‍ നടക്കുമെന്നും റെയില്‍വെ മന്ത്രി പ്രതികരിച്ചു.