റോഡിലെ കുഴിയില്‍ വീണ് ആക്സില്‍ ഒടിഞ്ഞ് നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒഴിവായത് വൻദുരന്തം

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂണ്‍ ഇടിച്ച്‌ തകർത്തു. ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു. ആനാരി വടക്കേക്കരയിലെ പായിപ്പാട് -കണ്ണഞ്ചേരി റോഡില്‍ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സ്വകാര്യ ബസ് അപകടത്തില്‍ പെട്ടത്. തൃക്കുന്നപ്പുഴ-ആയാപറമ്ബ് പാണ്ടി റൂട്ടില്‍ ഓടുന്ന അച്ചുമോൻ എന്ന ബസ്സാണ് റോഡിലെ കുഴിയില്‍ വീണ് ആക്സില്‍ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ഇടിച്ചത്. തുടന്ന് റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നു.

Advertisements

ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ ഒടിഞ്ഞു വീണെങ്കിലും ഉടൻ വൈദ്യുത ബന്ധം തനിയെ വിച്ഛേദിച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിഞ്ഞു പോയത്. രാവിലെ ആയതിനാല്‍ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല. ബസ് സമീപത്തുള്ള കോതേരി പാടത്തേക്ക് മറിയുകയോ, വൈദ്യുത തൂണില്‍ ഇടിച്ച സമയത്ത് കമ്പികള്‍ പൊട്ടി വൈദ്യുതി പ്രവഹിക്കുകയോ ചെയ്തിരുന്നെങ്കില്‍ വൻ ദുരന്തമായി മാറുമായിരുന്നു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വർഷങ്ങളായി ആയാപറമ്പ്-പാണ്ടി ഭാഗത്ത് നടത്തുന്ന അനധികൃത മണല്‍ ഖനനവും, മണല്‍ വഹിച്ചു കൊണ്ടുപോകുന്ന കൂറ്റൻ ടോറസ് ലോറികള്‍ നിരന്തരം ഓടിയുമാണ് പ്രദേശത്തെ റോഡുകള്‍ മുഴുവൻ തകർന്നു പോയതെന്ന് നാട്ടുകാർ പറയുന്നു. അനധികൃത മണല്‍ ഖനനം നിർത്തുവാനോ തകർന്ന റോഡുകള്‍ നന്നാക്കുവാനോ അധികൃതർ തയ്യാറാകാത്തതു മൂലമാണ് ഇതുപോലെയുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്

Hot Topics

Related Articles