ഷെയർ ട്രേഡിംഗിന്റെ പേരില്‍ വമ്പൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയില്‍ പരാതി നൽകി 32 നിക്ഷേപകർ

തൃശ്ശൂർ: ഇരിങ്ങാലക്കുടയില്‍ വമ്പൻ നിക്ഷേപ തട്ടിപ്പ്. ഷെയർ ട്രേഡിംഗിന്റെ പേരില്‍ തട്ടിയെടുത്തത് 150 കോടി. 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം മുപ്പതിനായിരം മുതല്‍ 50000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

Advertisements

തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങി. 32 നിക്ഷേപകരാണ് പരാതി നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് 4 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബില്യണ്‍ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിക്കാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

Hot Topics

Related Articles