താമരശ്ശേരിയില്‍ 150 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ 150 ഗ്രാം എംഡിഎംഎ പിടികൂടി എക്സൈസ്. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ദിപീഷ് കെ കെ ആണ് എംഡിഎംഎയുമായി പിടിയിലായത്. ഇയാളുടെ വീട്ടിലെ മുറിയില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. 450 ഗ്രാം കഞ്ചാവും പ്രതിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു.

Advertisements

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതി. ഈ കേസില്‍ റിമാന്‍ഡിലായ പ്രതി ജയില്‍ മോചനം നേടിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Hot Topics

Related Articles