ദില്ലി: ശശി തരൂരിൻ്റെ അഭിമുഖത്തില്‍ കടുത്ത അതൃപ്തിയില്‍ ഹൈക്കമാൻഡ്. രാഹുല്‍ ഗാന്ധിയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തി വെട്ടിലാവേണ്ട എന്ന നിലപാടിലാണ് ഹൈക്കമാൻഡ്.
ദേശീയ നേതാക്കളോടും പരസ്യ പ്രതികരണം വേണ്ടെന്നാണ് നിർദ്ദേശം. ഏറെ കരുതലോടെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോണ്‍ഗ്രസിനില്ലെന്നും പാർട്ടിയുടെ നന്മയുള്ള വിമർശനങ്ങളെ സ്വീകരിക്കുമെന്നുമാണ് വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. കേരളത്തിലെ നേതൃത്വത്തില്‍ ഐക്യം ഊട്ടിയൂറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.