ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഇടക്കൊച്ചി പി വി എം എം ആംഗ്ലോ ഇന്ത്യൻ യുപി സ്കൂളിൽ വച്ച് നടന്ന വാർഷിക യോഗത്തിൽ അസോസിയേഷൻ പ്രസിഡൻറ് ജോൺ റിബല്ലോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബെനഡിക്ട് ഏഡ്രിൻ മെന്റസ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ലോറൻസ് ലാൻസൺ മെൻ്റസ് റിപ്പോർട്ടും, ട്രഷറർ ജോസി പ്രകാശ്യ കണക്കും അവതരിപ്പിച്ചു.
വരണാധികാരി ജോസഫ് റിബല്ലോയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. യൂണിയൻ ഓഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇൻ ചീഫ് മാർഷൽ ഡിക്കൂഞ്ഞ, ജോയിൻ സെക്രട്ടറി ബ്ലെയ്സ് നോറോണ, റിഡ്ജൻ റിബല്ലോ, ബെന്നർ ഡിക്കൂത്ത എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജോയിൻറ് സെക്രട്ടറി ടോമി റിബല്ലോ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025- 27 വർഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ അസോസിയേഷൻ പ്രസിഡൻ്റായി ജോൺ റിബല്ലോ
സെക്രട്ടറി: ലോറൻസ് ലാൻസൺ മെൻ്റസ് ട്രഷറർ ജോസി പ്രകാശ്യ ലേഡീസ് വിങ്ങ് പ്രസിഡൻറ് : ജൂല റിബല്ലോ
സെക്രട്ടറി: ഫ്ലെക്സി ലൂയീസ്
ട്രഷറർ: ട്രീസ ഗൊൺസാൽവസ്
യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് : ആൽഫിൻ ലൂയീസ്
സെക്രട്ടറി : സാനിയ റിബല്ലോ
ട്രഷറർ : മരിയ ജെനിഫർ റൊസാരിയോ എന്നിവരെയും തെരഞ്ഞെടുത്തു.