ആക്കുളം: മദ്യ ലഹരിയില്‍ യുവ ഡോക്ടർമാർ ഓടിച്ച ജീപ്പിടിച്ച് ഓണ്‍ലൈൻ ഭക്ഷണ വിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആക്കുളം പാലത്തില്‍ വച്ചുണ്ടായ അപകടത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡോക്ടർമാരായ വിഷ്ണു, അതുല്‍ എന്നിവരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു.
അമിത വേഗതയില്‍ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26), ഷാനു (26) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇവർ രണ്ട് പേരും ഓണ്‍ലൈൻ ഭക്ഷണ വിതരണ ജോലി ചെയ്യുന്നവരാണ്. ഇവരെ ഉടൻ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു. ഷാനു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറിലുണ്ടായിരുന്ന യുവ ഡോക്ടർമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് വിഷ്ണു. അതുല്‍ മെഡിക്കല്‍ കോളജില്‍ പിജി ചെയ്യുകയാണ്. മനപൂർവമായ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവ ഡോക്ടർമാരുടെ പേരിലല്ല ഇവർ ഓടിച്ചിരുന്ന വാഹനമെന്നാണ് പുറത്ത് വരുന്ന വിവരം.