അറസ്റ്റില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ല; നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 27ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 27ന് പുറപ്പെടുവിക്കും. ഇന്ന് കേസ് കോടതി പരിഗണിച്ചപ്പോള്‍ ചെന്താമരയുടെ അറസ്റ്റില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. അറസ്റ്റ് വിവരം പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു.

Advertisements

അറസ്റ്റ് വിവരം പ്രതിയെയും സഹോദരനെയും അറിയിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നടപടി ക്രമങ്ങളിലെ വീഴ്ച ജാമ്യം നല്‍കാൻ കാരണമല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിട്ടുണ്ട്.

Hot Topics

Related Articles