കോട്ടയം: ശമ്പളം വർധിപ്പിക്കുക, വിരമിക്കൽ തുക അനുവദിക്കുക, ഓണറേറിയം കുടിശ്ശിഖ ഉടൻ നൽകുക, ‘സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രദേശ് ആശാ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി യു.സി.) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്യത്തിൽ കളക്ട്രേറ്റ് മാർച്ചും ധർണ്ണയും പിച്ചതെണ്ടൽ സമരവും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് ഫിലിപ്പ് ജോസഫാണ് സമരം ഉദ്ഘാടനം ചെയ്തത്.
യൂണിയൻ ജില്ലാ പ്രസിഡൻ്റെ ജയശ്രീ പ്രഹ്ളാദൻ്റെ അദൃക്ഷതയിൽ ചേർന്ന യോഗത്തിൽ ‘മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റെ ബെറ്റി ടി ജോ : ഐ.എൻ.ടി.യു.സി സംസ്ഥാന ഭാരവാഹികളായ അനിയൻ മാത്യു, സാബു പുതുപ്പറമ്പിൽ, പി.വി. പ്രസാദ്, ഡി സി.സി ജനറൽ സെക്രട്ടറി സണ്ണി കാഞ്ഞിരം, ആശാ വർക്കേഴ്സ് ജില്ലാ ഭാരവാഹികളായ രാജശ്രീ വേണുഗോപാൽ, ഷീന, രമാദേവി മനോഹരൻ, ഷൈനി തോമസ്, ഷീജ ഹരിദാസ്, സിനി സലി, ജമീല പ്രദീപ്, ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ ടോണി തോമസ്, ടി.സി. റോയി, ബിജു കൂമ്പിക്കൽ, നാസർ പനച്ചി, കെ.കെ. പ്രേംകുമാർ, പി.വി. സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, ജോർജജ് വർഗ്ഗീസ്, മോഹൻ കെ. തോട്ടുപുറം, കെ.ജി. സുധീന്ദ്രൻ നായർ, മാത്യു പുതുപ്പള്ളി, അബു ഉബൈദ്, ഇവി. അജയകുമാർ, ബിൻ്റൊ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.