“വീടിന്റെ പ്ലാനിൽ കിഡ്സ് റൂം വരെ; എല്ലാം ഞങ്ങളുടെ ഇഷ്ടത്തിന്” ; പുതിയ വീടിന്റെ വിശേഷങ്ങളുമായി ആലീസ് ക്രിസ്റ്റി

 

കൊച്ചി: ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലൂടെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുന്‍പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.  ജീവിതത്തിലെ പുതിയൊരു സന്തോഷത്തെക്കുറിച്ചാണ് ആലീസ് ക്രിസ്റ്റി ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയിൽ പറയുന്നത്.

Advertisements

സ്വന്തമായി ഒരു വീടു വാങ്ങിയതിന്റെ സന്തോഷമാണ് ഇത്തവണ ആലീസും ഭർത്താവ് സജിനും പങ്കുവെച്ചിരിക്കുന്നത്. കാക്കനാടുള്ള ഫ്ളാറ്റ് ആണ് ഇരുവരും സ്വന്തമാക്കിയത്. ഇപ്പോൾ ഫ്ളാറ്റ് മൊത്തമായി പൊളിച്ചുപണിയുന്നതിന്റെ തിരക്കിലാണ് ഇരുവരും. രണ്ടു മാസമായി ഫ്ളാറ്റ് പൊളിച്ചിട്ടിരിക്കുകയാണെന്നും പുതിയ വ്ളോഗിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓപ്പണ്‍ കിച്ചണും, ബാല്‍ക്കെണിയും ഓപ്പണ്‍ ടെറസും ഒക്കെയായി തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും ആലീസ് പറഞ്ഞു. ഒരു സ്റ്റുഡിയോ റൂമും പ്ലാൻ ചെയ്യുന്നുണ്ട് ഭാവിയില്‍ ആ സ്റ്റുഡിയോ റൂം കിഡ്‌സ് റൂം ആവും എന്നും ആലീസ് പറഞ്ഞു.

ആദ്യം ഫ്ളാറ്റ് കണ്ടപ്പോൾ തനിക്ക് ഇഷ്ടമായില്ലെന്നും ചുവരുകളിൽ പൂശിയിരുന്നത് കടും നിറത്തിലുള്ള പെയിന്റുകളായിരുന്നു  എന്നും ഈ ഫ്‌ളാറ്റ് വേണ്ട എന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും ആലീസ് പറയുന്നു.  ”അതിന് ശേഷം ഒരുപാട് ഫ്‌ളാറ്റുകള്‍ ചെന്നു കണ്ടു. ഒന്നും ഇഷ്ടപ്പെട്ടില്ല. വീണ്ടും ഇതേ ഫ്‌ളാറ്റിന്റെ കെയര്‍ ടേക്കറെ ബന്ധപ്പെട്ടപ്പോള്‍, അതിന്റെ പെയിന്റിങ് ഒക്കെ മാറ്റിയിട്ടുണ്ട്, വന്ന് നോക്കൂ, ഇഷ്ടപ്പെടും എന്ന് പറഞ്ഞു. വീണ്ടും വന്ന് നോക്കിയപ്പോള്‍ വെള്ള പെയിന്റ് അടിച്ചിരുന്നു. ചെറിയ ചില റീ കണ്‍സ്ട്രക്ഷന്‍ നടത്തി നമുക്ക് ഇത് തന്നെ വാങ്ങാം എന്ന് അപ്പോള്‍ തീരുമാനിച്ചു. അങ്ങനെയാണ് ഫ്‌ളാറ്റ് എടുത്തത്”, ആലീസ് കൂട്ടിച്ചേർത്തു.

പ്രശസ്ത ടെലിവിഷന്‍ സീരിയല്‍ നടിയാണ് ആലീസ് ക്രിസ്റ്റി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Hot Topics

Related Articles