മാഞ്ഞുര്‍ റെയില്‍വേ മേല്‍പ്പാലം നാടിനു സമര്‍പ്പിച്ചു; ഉദ്ഘാടനം നിര്‍വഹിച്ച് ജോസ് കെ മാണി എംപി

മാഞ്ഞുര്‍: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാഞ്ഞൂര്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം പി യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് കെ മാണി എംപി നിര്‍വഹിച്ചു. ജോസ് കെ മാണി എം പി കോട്ടയം ലോകസഭാംഗം ആയിരുന്നപ്പോള്‍ ആണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാഞ്ഞൂര്‍ – കുറുപ്പന്തറ റോഡിലെ മേല്‍പ്പാലം പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചത്. മാഞ്ഞൂര്‍ നിവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ സാധിച്ചതായി പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോസ് കെ മാണി എംപി പറഞ്ഞു. മേല്‍പ്പാലത്തിന്റെയും സമീപന പാതകളുടെയും പണികള്‍ പൂര്‍ത്തിയാക്കാന്‍ തോമസ് ചാഴികാടന്‍ എം പി നടത്തിയ നിരന്തരമായ ഇടപെടലുകള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisements

2019 ല്‍ തോമസ് ചാഴികാടന്‍ എം പി ആയതു മുതല്‍ പുനര്‍നിര്‍മാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജരുടെ സാന്നിധ്യത്തിലും കണ്‍സ്ട്രക്ഷന്‍ ഭാഗത്തിലെ എന്‍ജിനീയര്‍മാരുടെ സാന്നിധ്യത്തിലും തുടര്‍ച്ചയായി നടത്തിയിരുന്നു. റെയില്‍വേ ജനറല്‍ മാനേജരുടെ രേഖാ മൂലമുള്ള ഉള്ള മറുപടി അനുസരിച്ച്, ഫെബ്രുവരി 12ന് ചേര്‍ന്ന ഉദ്യോഗസ്ഥതലത്തിലുള്ള അവലോകന യോഗത്തിലാണ് മേല്‍പ്പാലത്തിന്റെയും സമീപന പാതകളുടെയും ബാക്കി ജോലികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി 26ന് മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുവാന്‍ തീരുമാനിച്ചതെന്ന് തോമസ് ചാഴിക്കാടന്‍ എംപി പറഞ്ഞു. മേല്‍പ്പാലത്തിന്റെയും സമീപന പാതകളുടെയും നിര്‍മ്മാണത്തിനായി ആറുകോടി രൂപയാണ് റെയില്‍വേ ചെലവിട്ടത്. സ്‌കില്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് എറണാകുളം ആണ് കരാര്‍ എടുത്ത് പണികള്‍ പൂര്‍ത്തിയാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉദ്ഘാടന ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍, സ്റ്റീഫന്‍ ജോര്‍ജ്
എക്‌സ് എംഎല്‍എ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് പുത്തന്‍കാല, പി എം മാത്യു ഉഴവൂര്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി. സുനില്‍, വൈസ് പ്രസിഡണ്ട് നയന ബിജു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തു ചാലില്‍, വൈസ് പ്രസിഡണ്ട് ഡോക്ടര്‍ സിന്ധുമോള്‍
ജേക്കബ്, റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഉദാത്താ സുധാകര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബാബു സഖറിയ, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടോമിച്ചന്‍,
കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ഷാജു, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പുതിയിടം, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജി ഇമ്മാനുവല്‍,കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര, കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് മിനു മനോജ്, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി കെ വാസുദേവന്‍ , മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുക്കാല,
കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം, സിപിഐ എം കടുത്തുരുത്തി ഏരിയ കമ്മിറ്റി സെക്രട്ടറി ജയകൃഷ്ണന്‍, കെ സി മാത്യു, ബിജു മറ്റപ്പള്ളി, ജെയിംസ് തോമസ്, ടി . എസ് നവകുമാര്‍, പ്രദീപ് വലിയപറമ്പില്‍, തോമസ് റ്റി കീപ്പുറം, ഡോ: ജോര്‍ജ് എബ്രഹാം, പഞ്ചായത്ത് മെമ്പര്‍മാരായ മഞ്ജു അനില്‍, ആന്‍സി , എല്‍സമ്മ , ആനിയമ്മ ജോയി , പ്രത്യുഷ സുര, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles