ആറാം ദിവസം ടൂർണമെൻ്റിൽ നിന്ന് പുറത്ത് : ഐ സി സി ടുർണമെൻ്റിന് ആദ്യമായി ആതിഥേയത്വം വഹിച്ച പാകിസ്താന് വമ്ബൻ തിരിച്ചടി : സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പാക്കിസ്ഥാൻ

ലാഹോർ: 1996-ന് ശേഷം ആദ്യമായി ഒരു ഐസിസി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച പാകിസ്താന് വമ്ബൻ തിരിച്ചടിയാണ് തുടക്കത്തില്‍ തന്നെ ലഭിച്ചത്.ടൂർണമെന്റ് തുടങ്ങി ആറു ദിവസത്തിനുള്ളില്‍ ആതിഥേയർ ടൂർണമെന്റില്‍ നിന്ന് പുറത്ത്. അതും ന്യൂസീലൻഡിനോടും ചിരവൈരികളായ ഇന്ത്യയോടും ഒന്ന് പൊരുതാൻ പോലുമാകാതെയുള്ള തോല്‍വി. ടൂർണമെന്റിലെ മോശം പ്രകടനത്തിനു പിന്നാലെ പാക് ക്രിക്കറ്റിനെ കാത്തിരിക്കുന്നത് കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണെന്നാണ് റിപ്പോർട്ടുകള്‍. ടൂർണമെന്റിലെ മോശം പ്രകടനത്തിനു പിന്നാലെ ടീമിനായി ഇനി സ്പോണ്‍സർമാരെ കണ്ടെത്തുന്നതു പോലും ബോർഡിന് വലിയ വെല്ലുവിളിയാകും.

Advertisements

ഇന്ത്യയ്ക്കെതിരായുള്ള മത്സരത്തിന്റെ തലേദിവസം നടന്ന ഇംഗ്ലണ്ട് – ഓസ്ട്രേലിയ മത്സരത്തിനായി ഗദ്ദാഫി സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടത്തെ കണ്ട് പിസിബി ഉദ്യോഗസ്ഥർ ആശ്ചര്യപ്പെട്ടിരുന്നു. പാകിസ്താൻ ഉള്‍പ്പെടാത്ത ഒരു മത്സരത്തിന് ഇത്രയധികം ആളുകള്‍ എത്തിയത് നല്ല അനുഭവമായിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്താനില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് കാണികള്‍ എത്തുമെന്ന് ഉറപ്പാക്കുക എന്നതാണ് ബോർഡ് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്താൻ സെമിയില്‍ എത്തിയില്ലെങ്കില്‍ പോലും പിസിബിക്ക് സാമ്ബത്തികമായി വലിയ തിരിച്ചടിയുണ്ടാകില്ലെന്നാണ് ബോർഡിന്റെ വാണിജ്യ വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ടിക്കറ്റ് വഴിയുള്ള വരുമാനത്തെ മാത്രമേ ഇക്കാര്യം ബാധിക്കാൻ സാധ്യതയുള്ളൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ ടീമിന്റെ ബ്രാൻഡ് മൂല്യത്തില്‍ ഉറപ്പായും വലിയ ഇടിവ് സംഭവിക്കും. ആതിഥേയ ഫീസ്, ടിക്കറ്റ് വില്‍പ്പന എന്നിവ ഉള്‍പ്പെടെയുള്ള ഐസിസിയുടെ വരുമാനത്തില്‍ നിന്നുള്ള പങ്ക് പാകിസ്താന് ലഭിക്കും. എന്നാല്‍ ആതിഥേയർ പുറത്തായതോടെ ആളുകള്‍ക്ക് ടൂർണമെന്റിലുള്ള താത്പര്യം കുറയാനുള്ള സാധ്യതയുമുണ്ട്. പാകിസ്താൻ പുറത്തായതോടെ ഭാവിയില്‍ പാക് ക്രിക്കറ്റിനെ ഒരു ബ്രാൻഡായി വില്‍ക്കുന്നത് എളുപ്പമായിരിക്കില്ലെന്നും ഉദ്യോഗസ്ഥരില്‍ ഒരാള്‍ നിരീക്ഷിച്ചു.

ടൂർണമെന്റിനായി സ്റ്റേഡിങ്ങള്‍ നവീകരിക്കാൻ 180 കോടി രൂപയാണ് പിസിബി ചെലവാക്കിയതെന്നാണ് റിപ്പോർട്ട്. ഇത് പാകിസ്താൻ ക്രിക്കറ്റിനെ ഭാവിയില്‍ സഹായിക്കുമെങ്കിലും ഇത്തരമൊരു ടീമിനെ ഇനി ആരാധകരുമായി അടുപ്പിക്കുക എന്നതാണ് മാർക്കറ്റുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളി. സ്പോണ്‍സർഷിപ്പുകള്‍, പരസ്യങ്ങള്‍ എന്നിവയ്ക്കായി പാകിസ്താന്റെ മൊത്തം ബജറ്റ് ഇപ്പോള്‍ തന്നെ പരിമിതമാണ്. അതിനാല്‍ തന്നെ കമ്ബനികള്‍ അവരുടെ നിക്ഷേപങ്ങള്‍ക്ക് മികച്ച മൂല്യം ആഗ്രഹിക്കും. നിലവിലെ സാഹചര്യത്തില്‍ പാക് ടീമിന് ആ മൂല്യത്തിലേക്കെത്താൻ സാധിക്കുന്നുണ്ടോ എന്നത് സംശയമാണ്. ടീം മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ നിക്ഷേപകർ ഇനി ടീമിനായി പണം ചെലവാക്കാൻ മടിച്ചേക്കും. ചാമ്ബ്യൻസ് ട്രോഫിയിലെ മോശം പ്രകടനം പാകിസ്താൻ സൂപ്പർ ലീഗിനെയും ബാധിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Hot Topics

Related Articles