യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നല്‍കുന്നു; ട്രംപിന്‍റെ സമ്മർദത്തിന് വഴങ്ങി സെലൻസ്കി

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്‍റെ സമ്മർദത്തിന് യുക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി വഴങ്ങി. യുക്രെയ്നിലെ അപൂർവ ധാതു വിഭവങ്ങളുടെ ഖനന അവകാശം അമേരിക്കയ്ക്ക് നല്‍കുന്നു. അമേരിക്കയും യുക്രെയ്നും ധാതുകരാറില്‍ ധാരണയായതായി റിപ്പോർട്ട്. അമേരിക്ക മുന്നോട്ടുവെച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Advertisements

യുക്രെയ്നെ സാമ്ബത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്നിലെ അപൂര്‍വധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നല്‍കണമെന്ന് നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഭാവിയിലെ അമേരിക്കന്‍ സുരക്ഷാ ഗ്യാരണ്ടികള്‍ ഉറപ്പാക്കുന്നതിനായി സെലന്‍സ്‌കിയാണ് യുക്രെയ്നിന്റെ പ്രകൃതിവിഭവങ്ങള്‍ അമേരിക്കയുമായി പങ്കിടാമെന്ന് വാഗ്ദാനം നല്‍കിയത്. എന്നാല്‍, സുരക്ഷാ ഗ്യാരണ്ടികളില്ലാതെ, ഒരു കരട് കരാറില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി പിന്നീട് വിസമ്മതിക്കുകയായിരുന്നു.

Hot Topics

Related Articles