കൽപ്പറ്റ: വയനാട് ജില്ലാ ആർച്ചറി പരിശീലന കേന്ദ്രത്തിലെ കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് കടുത്ത അവഗണന. ഹോസ്റ്റലില്‍ കായിക താരങ്ങളുടെ ഭക്ഷണത്തിന് മെനു ഉണ്ടെന്നിരിക്കെ, പല ദിവസങ്ങളിലും കിട്ടുന്നത് കഞ്ഞിയും ചമ്മന്തിയും. പരാതി പറയുമ്പോള്‍ മുഖവിലക്കെടുത്തിരുന്നില്ലെന്നും കുട്ടികള്‍ പറയുന്നു.
ഹോസ്റ്റലിലെ വനിതാ വാർഡനില്‍ നിന്ന് മാനസിക പീഡനവും നേരിടേണ്ടി വരുന്നുവെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. മോശമായ പരാമർശങ്ങളാണ് ഹോസ്റ്റല്‍ വാർഡൻ നടത്തുന്നത്. ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുക്കുന്ന കായിക താരങ്ങളാണ് ഇത്തരത്തില്‍ അവഗണന നേരിടുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് മെനു അനുസരിച്ച് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനാകാത്തതെന്ന് ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
28 ലക്ഷത്തോളം രൂപ സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ നല്‍കാനുണ്ട്. മെനു അനുസരിച്ചുള്ള ഭക്ഷണം നല്‍കാൻ കഴിയാത്തതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. ഹോസ്റ്റലില്‍ നിലവില്‍ മാംസാഹാരം അടക്കം നല്‍കാനുള്ള ക്രമീകരണം ഉണ്ടാക്കിയിട്ടുണ്ട്. പരാതിയുടെ സാഹചര്യത്തില്‍ വാർഡനെയും പാചകക്കാരിയെയും മാറ്റിയെന്നും ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡൻറ് എം മധു പറഞ്ഞു.