ആർപ്പുക്കര പഞ്ചായത്തിന്റെ പടിഞ്ഞാറൻ
മേഖലയായ നാലുതോട് നിവാസികൾക്ക് മഴക്കാലം വന്നാൽ എക്കാലവും ദുരിതപൂർണ്ണമായിരുന്നു. മഴക്കെടുതിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ സ്ഥിരമായി താറുമാറായി കിടന്ന മാടശ്ശേരി – കാട്ടടി റോഡ് പുനരുദ്ധാരണത്തിന് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ടിൽ നിന്നും പന്ത്രണ്ട് ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി അനുവദിച്ചിരുന്നു. കഴിഞ്ഞ വെള്ളപൊക്കവും മഴക്കെടുതിയുമുണ്ടായപ്പോൾ നാല്തോട് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികകളോടൊപ്പം ഈ പ്രദേശത്തെ വീടുകളും റോഡുകളും ജില്ലാ പഞ്ചായത്ത് മെമ്പർ സന്ദർശിച്ചിരുന്നു.
മാടശ്ശേരി – കാട്ടടി റോഡ് പുനരുദ്ധാരണത്തിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ റോസമ്മ സോണി നിർവഹിച്ചു. ആർപ്പുക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ടി.എം. ഷിബുകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്സി. കെ. തോമസ്, അന്നമ്മ മാണി, സ്റ്റാൻഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുനിത ബിനു, ഓമന സണ്ണി, വിഷ്ണു വിജയൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജസ്റ്റിൻ ജോസഫ്, ലൂക്കോസ് ഫിലിപ്പ്, അഞ്ചു മനോജ്, റോസിലി ടോമിച്ചൻ, റോയി പുതുശ്ശേരി എന്നിവർ പ്രസംഗിച്ചു.